തിരുവനന്തപുരം: സംസ്ഥാനത്തെ കെ റെയിൽ അടക്കമുള്ള വൻകിട പദ്ധതികൾ നിരീക്ഷിക്കുന്നതിനായി തസ്തികകൾ സൃഷ്ടിക്കുന്നതിനു മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രോജക്ട് കോ-ഓഡിനേറ്റർ, ജൂണിയർ റിസോഴ്സ് പേഴ്സണ്‍ തസ്തികകൾ സൃഷ്ടിക്കാനാണു തീരുമാനം. മലബാർ സിമന്റ്സ് ലിമിറ്റഡിലെ നോണ്‍-മാനേജീരിയൽ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചു.കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ കോർട്ട് ഓഫീസറായ ജെ. ഉപേന്ദ്രനാഥിന്റെ സേവന കാലാവധി രണ്ടു വർഷത്തേക്ക് ദീർഘിപ്പിച്ചു നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
വൻകിട പദ്ധതികൾ നിരീക്ഷിക്കാൻ തസ്തികകൾ സൃഷ്ടിക്കും
01:26 AM May 26, 2022 | Deepika.com