കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാനായി മാറ്റി.
വിജയ് ബാബു നാട്ടിലെത്തിയിട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും മടക്കയാത്രയ്ക്കുള്ള ടിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കാനും കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് 30ന് കൊച്ചിയിലേക്കുള്ള ഫ്ളൈറ്റ് ടിക്കറ്റിന്റെ പകര്‍പ്പും ഉപഹര്‍ജിയും ഹാജരാക്കി. ഇന്നലെ ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ നാട്ടിലെത്തട്ടെയെന്നു വാക്കാല്‍ പറഞ്ഞെങ്കിലും ഇന്നു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
01:26 AM May 26, 2022 | Deepika.com