കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിസ്മയയ്ക്കും ഉത്രയ്ക്കും പെരുമ്പാവൂരിലെ ജിഷയ്ക്കും ലഭ്യമാക്കിയ നീതി അതിജീവിതയ്ക്കും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പുപ്രചാരണാര്‍ഥം വെണ്ണലയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇല്ലായിരുന്നെങ്കില്‍ കേസിലെ പ്രധാനപ്രതിയായ ഉന്നതന് അറസ്റ്റിലാകുമായിരുന്നോ എന്നു മുഖ്യമന്ത്രി ചോദിച്ചു. മറ്റൊരു സര്‍ക്കാരായിരുന്നെങ്കില്‍ പ്രതികള്‍ കൈയും വീശി നെഞ്ചും വിരിച്ച് നടന്നുപോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം: മുഖ്യമന്ത്രി
02:18 AM May 25, 2022 | Deepika.com