കൊച്ചി: രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍.
വര്‍ഗീയത ഇളക്കിവിട്ട് മത, രാഷ്ട്രീയ ചേരിതിരിവുകള്‍ നിലനിര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരം ശക്തികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ എന്‍സിപി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പിസി. ചാക്കോ അധ്യക്ഷത വഹിച്ചു.
മതസൗഹാര്‍ദം തകര്‍ക്കാന്‍ ബിജെപി ശ്രമം: ശരദ് പവാര്‍
02:18 AM May 25, 2022 | Deepika.com