കൊച്ചി: കേരളത്തിൽ ഇനി ഞങ്ങളല്ലാതെ മറ്റാരും വേണ്ട എന്നവിധത്തിൽ മറനീക്കി പുറത്തുവരുന്ന വിദ്വേഷ പ്രസംഗങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെതിരേ സർക്കാരും പ്രമുഖ രാഷ്ട്രീയപാർട്ടികളും കാണിക്കുന്ന നിസംഗത വളരെ അപകടകരവും ഭയാനകവുമാണെന്നും ഇതിനെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നും ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
വളരെ തന്ത്രപരമായി കൊച്ചുകുട്ടികളെ പോലും ഉപയോഗിച്ച് നടത്തുന്ന വിദ്വേഷ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതു സമാധാനം കാംക്ഷിക്കുന്ന കേരള ജനതയോടു ചെയ്യുന്ന ക്രൂരതയാണെന്നു യോഗം വിലയിരുത്തി.
പ്രായപൂർത്തിയായില്ല എന്ന കാരണം പറഞ്ഞ് ഇതിനുമുമ്പും പ്രശ്നങ്ങളെ നിസാരവത്കരിച്ചിരുന്നു. ഇനിയും ഇതു തുടരാൻ പാടില്ലെന്ന് യോഗം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ, സെക്രട്ടറി ജിന്റോ തകിടിയേൽ, അരുൺ ജോസ് പുത്തൻപുരയ്ക്കൽ, സിബിൻ മാർക്കോസ്, കിരൺ അഗസ്റ്റിൻ, രഞ്ജിത്ത് മുതുപ്ലാക്കൽ, തോമസ് അടുപ്പുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.
തീവ്രവാദ പ്രവർത്തനങ്ങളോടുള്ള സർക്കാരിന്റെ നിസംഗത അപകടകരം: ചെറുപുഷ്പ മിഷൻ ലീഗ്
02:18 AM May 25, 2022 | Deepika.com