കൊച്ചി: വികസനം എന്ന് പറയുന്നത് സില്‍വര്‍ലൈന്‍ മാത്രമാണെന്ന ധാരണ ശരിയല്ലെന്ന് മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.ജെ. ജോസഫ്. വ്യക്തമായ പഠനങ്ങളോ ഡിപിആറോ ഇല്ലാതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത നാല് ലക്ഷം കോടിയാണ്. ഇത്തരമൊരു അവസ്ഥയില്‍ വന്‍ സാമ്പത്തികബാധ്യതയുള്ള സില്‍വര്‍ലൈന്‍ എന്തിന് നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലവര്‍ധന രൂക്ഷമായി തുടരുമ്പോള്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പി.ജെ. ജോസഫ് കുറ്റപ്പെടുത്തി.
സില്‍വര്‍ ലൈന്‍ മാത്രമല്ല വികസനം: പി.ജെ. ജോസഫ്
02:18 AM May 25, 2022 | Deepika.com