കൊച്ചി: പിണറായി ഭരണത്തില്‍ സ്ത്രീസുരക്ഷ വെള്ളത്തില്‍ വരച്ച വരപോലെയായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. വേട്ടക്കാരനൊപ്പം ചേര്‍ന്ന് ഇരയ്ക്കു നീതി നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്.
നടിയെ അക്രമിച്ച കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ഓഫീസ് കേന്ദ്രീകരിച്ച് തിരക്കിട്ട നീക്കമാണ് നടക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യമാണ്.
അതിജീവിതയ്ക്ക് ഒപ്പമെന്ന് അവകാശപ്പെടുകയും കേസന്വേഷണം മരവിപ്പിക്കുകയും പോലീസിനെ നിര്‍ജീവമാക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ .
അന്വേഷണം നിശ്ചലമാക്കാന്‍ ലക്ഷങ്ങളുടെ ഇടപാട് നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടും ഒരക്ഷരം പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തതിലും ദുരൂഹതയുണ്ട്. അതിജീവിത നടത്തുന്ന ധീരമായ പോരാട്ടത്തെ രാഷ്ട്രീയവത്കരിച്ച് അപമാനിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്.
ഇടതുഭരണത്തില്‍ സ്ത്രീസുരക്ഷ വെള്ളത്തില്‍ വരച്ച വരപോലെ: കെ. സുധാകരന്
02:18 AM May 25, 2022 | Deepika.com