തിരുവനന്തപുരം: ‘എന്റെ തൊഴിൽ എന്റെ അഭിമാനം’പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിൽ സർവേക്കായി എന്യുമറേറ്റർമാർ ഇതുവരെ സമീപിക്കാത്തവർക്ക് 0471 2737881 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
വീട്ടിൽ വിവരശേഖരണത്തിനായി എന്യുമറേറ്റർ എത്താത്തവർക്ക് വാർഡ് അംഗത്തെയോ കുടുംബശ്രീ എഡിഎസ്, സിഡിഎസ് ഭാരവാഹികളെയോ ബന്ധപ്പെടാം.
മേയ് എട്ടു മുതൽ 15വരെ നടന്ന തൊഴിൽ സർവേയിൽ ആകെ രജിസ്റ്റർ ചെയ്തത് 45,94,543 പേരാണ്. എറണാകുളം ജില്ലയിലെ സർവേ പിന്നീട് നടക്കും.
കുടുംബശ്രീ തൊഴിൽ സർവേ: രജിസ്റ്റർ ചെയ്യാത്തവർക്ക് കെ-ഡിസ്ക് ഹെൽപ് ലൈനിൽ ബന്ധപ്പെടാം
02:18 AM May 25, 2022 | Deepika.com