തിരുവനന്തപുരം: കേരള പ്രൈവറ്റ് സ്കൂൾ(എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് നാളെ തിരുവനന്തപുരത്തു തുടക്കമാകും. ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന ദ്വിദിന സമ്മേളനം നാളെ രാവിലെ 10 ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ഡയോനിഷ്യസ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും. എം. വിൻസന്റ് എംഎൽഎ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെസിബിസി പ്രതിനിധി മോണ്‍. വർക്കി ആറ്റുപുറത്ത് എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് രണ്ടിന് അസോസിയേഷൻ അംഗങ്ങളായ ജനപ്രതിനിധികളെയും ബോർഡ് അംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
26 ന് രാവിലെ ദേശീയ വിദ്യാഭ്യാസ നയവും കേരളവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. തുടർന്നുള്ള സെമിനാറുകൾ എംഇഎസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ, കെ.ബി. ഗണേഷ്കുമാർ എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്യും.
കെപിഎസ്എംഎ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം
04:01 AM May 24, 2022 | Deepika.com