കോട്ടയം: ചിങ്ങവനം-ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാതയിൽ 28ന് ട്രെയിൻ ഓടിത്തുടങ്ങും. പുതിയ പാതയുടെ സുരക്ഷാ പരിശോധന പൂർത്തിയായി. പാത കമ്മീഷൻ ചെയ്യുന്നതിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായി മോട്ടോർ ട്രോളി പരിശോധനയും വേഗപരിശോധനയുമാണ് ഇന്നലെ നടന്നത്. കമ്മീഷൻ ഓഫ് റെയിവേ സേഫ്റ്റി അഭയകുമാർ റായിയുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ പരിശോധന.
രാവിലെ പുതിയ പാതയിലൂടെ എട്ടു മോട്ടോർ ട്രോളികളിലായി പാതയുടെ ഫിറ്റ്നെസ് പരിശോധന നടന്നു. പാതയിലെ അഞ്ചു വലിയ പാലങ്ങൾ, 54 ചെറിയ പാലങ്ങൾ, ഒരു മേൽ നടപ്പാലം എന്നിവയുടെ ഉൾപ്പെടെ സുരക്ഷ പരിശോധിച്ചു. റെയിൽവേ ഗേറ്റ്, ഇവിടങ്ങളിലെ സിഗ്നൽ സംവിധാനം, പാളങ്ങളുടെ കൂട്ടിച്ചേർക്കലുകൾ എന്നിവയുടെ സുരക്ഷയും പരിശോധിച്ചു. ഇലക്ട്രിക്കൽ ജോലികളും വിലയിരുത്തി.
ചിങ്ങവനം-ഏറ്റുമാനൂർ ഇരട്ടപ്പാതയിൽ 28ന് ട്രെയിൻ ഓടിത്തുടങ്ങും
04:01 AM May 24, 2022 | Deepika.com