കൊച്ചി: നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പു കേസ് പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ. പൗലോസ്, പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി ജയിംസ് മാത്യു എന്നിവര്‍ നല്കിയ ഹര്‍ജികള്‍ തള്ളിയ പെരുമ്പാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ആനക്കൊമ്പു കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ നല്കിയ അപേക്ഷയില്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരുടെ വാദം കൂടി കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ ജസ്റ്റീസ് മേരി ജോസഫ് ഉത്തരവിട്ടു.
മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്: മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
03:53 AM May 24, 2022 | Deepika.com