കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ഥി സി.പി. ദിലീപ് നായര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹര്‍ജിയിലെ പിഴവു തീര്‍ത്ത് നമ്പരിട്ട് ഇന്നു ബെഞ്ചിന്റെ പരിഗണനയ്ക്കു നല്കാന് ജസ്റ്റീസ് എന്‍. നഗരേഷ് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്കി.
ഉമ തോമസിന്റെ ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ അന്തരിച്ച പി.ടി. തോമസിന് എസ്ബിഐ, എച്ച്ഡിഎഫ്സി എന്നീ ബാങ്കുകളില്‍ വായ്പാ കുടിശികയുണ്ടെന്നും കൊച്ചിന് കോര്‍പറേഷനിലെ ഭൂനികുതി കുടിശിക അടച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
ഉമ തോമസിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും
03:53 AM May 24, 2022 | Deepika.com