പാലക്കാട്: യുഡിഎഫ് വികസനംമുടക്കികളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി എൽഡിഎഫിനു വേണ്ടിയുള്ളതല്ലെന്നും നാടിനുവേണ്ടിയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്കെടിയു സംസ്ഥാന സമ്മേളനം കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ കാലത്തിനനുസരിച്ചു മാറാൻ തയാറാവണം. വേഗത്തിൽ സഞ്ചരിക്കാൻ ട്രെയിൻ വേണം. യുഡിഎഫ് പറഞ്ഞ ഹൈ സ്പീഡ് പദ്ധതി, ഞങ്ങൾ സെമി ഹൈ സ്പീഡ് ആക്കിയെന്നേ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പദ്ധതികളിൽ രാഷ്ട്രീയമില്ലെന്നും ഒറ്റക്കെട്ടായി സർക്കാരിനൊപ്പമുണ്ടെന്നുമുള്ള കോണ്ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി വേദിയിൽ പ്രശംസിച്ചു. നാടിന്റെ വികസനം മോഹിക്കുന്നവർ എ.വി. ഗോപിനാഥിന്റെ വഴി തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർലൈൻ നാടിനുവേണ്ടി: മുഖ്യമന്ത്രി
01:28 AM May 23, 2022 | Deepika.com