കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 10 ദിവസം അവശേഷിക്കെ കേസില്‍ സമയം നീട്ടി ചോദിക്കാതെ റിപ്പോര്‍ട്ട് 30ന് സമര്‍പ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഭാര്യ കാവ്യാ മാധാവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നെങ്കിലും ഇവര്‍ അധിക കുറ്റപത്രത്തില്‍ പ്രതിയാകില്ലെന്നാണ് വിവരം. കേസ് അട്ടിമറിക്കാന്‍ ഇടപെട്ടെന്ന ആരോപണമുയര്‍ന്ന അഭിഭാഷകരെ ചോദ്യം ചെയ്യാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
നടി അക്രമിക്കപ്പെട്ട കേസിലെ വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലിയിരുന്നു ഇത്. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഉള്‍പ്പെടെ ശേഖരിച്ച ആന്വേഷണ സംഘം കൂടുതല്‍ സാക്ഷികളുടെയും ദിലീപ് അടക്കമുള്ള ആരോപണവിധേയരുടെയും മൊഴിയെടുത്തിരുന്നു. എഴുപത്തിയഞ്ചോളം പേരുടെ മൊഴികളാണെടുത്തത്. എന്നാല്‍ ദിലീപിന്റെ സുഹൃത്തായ ശരത്തിനെ മാത്രം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അധിക കുറ്റപത്രം നല്‍കുന്നതെന്നാണ് സൂചന.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമെത്തിയോയെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന്റെ ഗൂഢാലോചനയില്‍ കാവ്യാ മാധവനും പങ്കാളിയാണെന്ന വിധത്തിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു.
എന്നാല്‍, ഗൂഢാലോചന സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന മറുപടിയാണ് കാവ്യ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. കാവ്യയെ കേസുമായി ബന്ധിപ്പിക്കാന്‍ തക്ക തെളിവുകളൊന്നും ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നില്ല.
നടിയെ ആക്രമിച്ച കേസ് കുറ്റപത്രം 30ന് സമര്‍പ്പിച്ചേക്കും
01:28 AM May 23, 2022 | Deepika.com