1,526 കോടിയുടെ ഹെറോയിന്‍ പിടികൂടിയ സംഭവം : പ്രതികള്‍ക്ക് പാക് ബന്ധമെന്ന് ഡിആർഐ
01:28 AM May 23, 2022 | Deepika.com
കൊച്ചി: ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലില്‍ 1,526 കോടി രൂപ വില വരുന്ന 218 കിലോ ഹെറോയിന്‍ പിടികൂടിയ കേസിലെ പ്രതികള്‍ക്ക് പാകിസ്ഥാന് ബന്ധം സ്ഥിരീകരിച്ച് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ). കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തമിഴ്നാട് സ്വദേശികളായ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള നാലു പ്രതികള്‍ പാകിസ്ഥാന് ശൃംഖംലയുടെ ഭാഗമാണെന്നാണ് കണ്ടെത്തല്‍.