കുമരകം: ആറാംവാർഡിൽ പുല്ലൻ പറന്പിൽ പാപ്പച്ചൻ (56) ഭാര്യ സൂസമ്മ (51) എന്നീ ദന്പതികളാണ് മണിക്കുറുകളുടെ വ്യത്യാസത്തിൽ ഇന്നലെ മരിച്ചത്. പുലർച്ചെ 3.30ന് കോട്ടയം മെഡിക്കൽ കോളജിൽ വച്ചാണ് സൂസമ്മ പൗലോസ് മരിച്ചത്.
ഭാര്യയുടെ മൃതദേഹത്തിന് സമീപം തലചുറ്റി വീണ പാപ്പച്ചനെ കുമരകം ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 1.30ന് മരിക്കുകയായിരുന്നു. ക്യാൻസർ ബാധിതനായിരുന്നെങ്കിലുംഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. പരേതനായ തോമസിന്റെ മകനാണ് പാപ്പച്ചൻ. സൂസമ്മ 15- ൽക്കടവിൽ പുതുച്ചേരി മുപ്പതിൽ കുടുംബാംഗമാണ്. മക്കൾ: സാന്ദ്ര, ആർദ്ര. ഇരുവരുടേയും സംസ്കാരം ഇന്നലെ വൈകുന്നേരം മങ്കുഴി സിഎസ്ഐ സെമിത്തേരിയിൽ നടത്തി.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭർത്താവും ഭാര്യയും മരിച്ചു
12:58 AM May 23, 2022 | Deepika.com