19 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു
11:25 PM May 22, 2022 | Deepika.com
തിരുവനന്തപുരം: മലപ്പുറം ജില്ലാപഞ്ചായത്തിലെ ആതവനാട് ഉൾപ്പെടെ സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ www.lsgelection.gov.in ൽ ഓൺലൈനായി സമർപ്പിക്കണം.