കൊച്ചി: കെസിബിസി മീഡിയ കമ്മീഷനും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് നല്കുന്ന കലാഭവന്‍ ഫാ. ആബേല്‍ പ്രഥമ പുരസ്കാരം സാംജി ആറാട്ടുപുഴയ്ക്ക് ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് സമ്മാനിച്ചു. മലയാള സംഗീതരംഗത്ത് ഫാ. ആബേല്‍ നല്കിയ സേവനം വിലപ്പെട്ടതാണെന്ന് ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് പറഞ്ഞു. മാധ്യമദിനത്തോടനുബന്ധിച്ച് കെസിബിസി മീഡിയ കമ്മീഷന് പുറത്തിറക്കുന്ന പോസ്റ്റര്‍ സംവിധായകന് ലിയോ തദേവൂസിന് നല്കി അദ്ദേഹം പ്രകാശനം ചെയ്തു.
പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ സിഎംഐ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലര്‍ റവ. ഡോ. മാര്ട്ടിന് മള്ളാത്ത് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പള്ളി, മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, സംവിധായകന് ലിയോ തദ്ദേവൂസ്, ഫാ. മില്‍ട്ടണ്‍, കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ്, ലാഭവന്‍ സാബു, അവാര്‍ഡ് ജേതാവ് സാംജി ആറാട്ടുപുഴ എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ആബേല്‍ പ്രഥമ പുരസ്കാരം സാംജി ആറാട്ടുപുഴയ്ക്ക് സമ്മാനിച്ചു
02:29 AM May 22, 2022 | Deepika.com