തിരുവനന്തപുരം: ബ്രൂവറി-ഡിസ്റ്റിലറി അഴിമതിക്കേസിൽ വിജിലൻസ് കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നാം പിണറായി സർക്കാർ ബ്രൂവറി അനുവദിക്കുന്നതിൽ അബ്കാരികളെ സഹായിക്കാൻ ചട്ടവിരുദ്ധമായാണ് അനുമതി നൽകിയതെന്നും ഇതിൽ അഴിമതിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് താൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്.
ഈ ഹർജിയിലാണ് കോടതി രേഖകൾ ആവശ്യപ്പെട്ടത്. അഴിമതി കയ്യോടെ പിടിക്കപ്പെടുമെന്ന ഭയമാണ് രേഖകൾ ഹാജരാക്കാത്തതിന്റെ പിന്നിലുള്ളത്. ഈ കേസിൽ മൊഴി നൽകാൻ മുൻമന്ത്രിമാരായ ഇ.പി. ജയരാജനോടും വി.എസ്.സുനിൽ കുമാറിനോടും കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരാരാത്തത് അന്വേഷണത്തെ ഭയമുള്ളതു കൊണ്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ബ്രൂവറി-ഡിസ്റ്റിലറി അഴിമതിക്കേസിൽ സർക്കാർ ഒളിച്ചു കളിക്കുന്നു: ചെന്നിത്തല
02:27 AM May 22, 2022 | Deepika.com