സി​പി​എം വ​ര്‍​ഗീ​യ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു: ജി.​ ദേ​വ​രാ​ജ​ന്‍

02:27 AM May 22, 2022 | Deepika.com
കൊ​​​ച്ചി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​നേ​​​ട്ട​​​ത്തി​​​നാ​​​യി സി​​​പി​​​എം വ​​​ര്‍​ഗീ​​​യ രാ​​ഷ്‌​​ട്രീ​​യം ക​​​ളി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഓ​​​ള്‍ ഇ​​​ന്ത്യ ഫോ​​​ര്‍​വേ​​​ഡ് ബ്ലോ​​​ക്ക് ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജി.​ ​​ദേ​​​വ​​​രാ​​​ജ​​​ന്‍. അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കാ​​​ന്‍ ഏ​​​തു ഹീ​​​ന​​​മാ​​​ര്‍​ഗ​​​വും സി​​​പി​​​എം അ​​​വ​​​ലം​​​ബി​​​ക്കു​​​ന്ന​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​വും ഇ​​​ട​​​തു രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​നു നി​​​ര​​​ക്കാ​​​ത്ത​​​തു​​​മാ​​​ണ്. സ്വ​​​ദേ​​​ശ-​​വി​​​ദേ​​​ശ കു​​​ത്ത​​​ക​​​ള്‍​ക്കു​​വേ​​​ണ്ടി പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ബം​​​ഗാ​​​ളി​​​ല്‍ ഇ​​​ട​​​തു​​​ഭ​​​ര​​​ണം ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​യ ബു​​​ദ്ധ​​​ദേ​​​വ് ഭ​​​ട്ടാ​​​ചാ​​​ര്യ​​​യാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ മാ​​​റു​​മെ​​ന്നും അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.

പോ​​​ലീ​​​സി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ കൈ​​​കാ​​​ര്യം ചെ​​​യ്ത് സി​​​ല്‍​വ​​​ര്‍ലൈ​​​ന്‍ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി ബം​​​ഗാ​​​ള്‍ അ​​​നു​​​ഭ​​​വ​​​ത്തി​​​ല്‍നി​​​ന്നു പാ​​​ഠം പ​​​ഠി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല. ദേ​​​ശീ​​​യ പ്ര​​​തി​​​പ​​​ക്ഷ ഐ​​​ക്യ​​​ത്തി​​​നു തു​​​ര​​​ങ്കം വ​​​യ്ക്കു​​​ന്ന​​​ത് സി​​​പി​​​എം കേ​​​ര​​​ള ഘ​​​ട​​​ക​​​മാ​​​ണ്. സ​​​ങ്കു​​​ചി​​​ത താ​​​ത്പ​​​ര്യ​​​വും ബി​​​ജെ​​​പി​​​യെ​​​പ്പോ​​​ലെ അ​​​ന്ധ​​​മാ​​​യ കോ​​​ണ്‍​ഗ്ര​​​സ് വി​​​രോ​​​ധ​​​വു​​​മാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.