മൂലമറ്റം: ഇലപ്പള്ളിയിൽ ട്രാൻസ്ഫോർമറിൽ അറ്റകുറ്റപണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ലൈൻമാൻ മരിച്ചു.മൂലമറ്റം പുത്തൻപുരയ്ക്കൽ മനു പി.ടി (41) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം. ട്രാൻസ്ഫോർമറിലെ അറ്റകുറ്റപണികൾ തീർത്തതിനു ശേഷം ചാർജ് ചെയ്യുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.
വൈദ്യുതാഘാതമേറ്റ മനുവിനെ ഉടൻ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ: ദീപ. മക്കൾ: അദ്വൈത്, അക്ഷിത, ഋതിക.
ട്രാൻസ്ഫോമറിൽനിന്ന് വൈദ്യുതാഘാതമേറ്റ് കെഎസ്സ്ഇബി ജീവനക്കാരൻ മരിച്ചു
02:27 AM May 22, 2022 | Deepika.com