തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശന്പള വിതരണം നാളെ പൂർത്തിയാവും. വെള്ളിയാഴ്ച ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാർക്കും ഇന്നലെ മിനിസ്റ്റീരിയൽ ജീവനക്കാർക്കും ശന്പളം നൽകി.
സൂപ്പർവൈസറി വിഭാഗങ്ങളിലുള്ളവർക്കും മറ്റു ജീവനക്കാർക്കും നാളെ മാത്രമേ ശന്പളം ലഭിക്കൂ. ഇന്ന് ബാങ്ക് അവധിയായതിനാലാണ് ഇത്. 50 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്ത തുക ഉപയോഗിച്ചാണ് കെഎസ്ആർടിസിയിൽ കഴിഞ്ഞ ദിവസം ശന്പള വിതരണം ആരംഭിച്ചത്. ഇതു കൂടാതെ ധനവകുപ്പ് 20 കോടി രൂപ കൂടി അധികമായി അനുവദിച്ചിട്ടുണ്ട്.
പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ സഹായിക്കാനായി ഈ മാസം ആദ്യം ധനവകുപ്പ് അനുവദിച്ച 30 കോടിക്കു പുറമെ കഴിഞ്ഞ ദിവസം 20 കോടി രൂപ കൂടി അനുവദിച്ചിരുന്നു.
കെഎസ്ആർടിസി ശന്പള വിതരണം നാളെ പൂർത്തിയാകും
02:27 AM May 22, 2022 | Deepika.com