കൊച്ചി: കൊച്ചി പുറംകടലില്‍ ലക്ഷദ്വീപ് തീരത്തിനടുത്ത് 1,526 കോടി രൂപ വില വരുന്ന 218 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയ കേസില്‍ എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ കന്യാകുമാരി, നാഗര്‍കോവില്‍ മേഖലകളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ഇന്നലെ വ്യാപക റെയ്ഡ് നടത്തി.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു ബോട്ടുകളില്നിന്നായാണു ഹെറോയിന്‍ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന മലയാളികളടക്കമുള്ള 20 പേരെ ഇന്നലെ രാത്രിയോടെ തോപ്പുംപടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ ഉത്പാദിപ്പിച്ച ഹെറോയിന്‍ പാക്കിസ്ഥാന് വഴിയാണ് എത്തിച്ചതെന്നാണ് ഡിആര്‍ഐ നിഗമനം.
ഹെറോയിന്‍ പിടികൂടിയ സംഭവം അന്വേഷണത്തിന് എന്‍ഐഎയും
02:26 AM May 22, 2022 | Deepika.com