സിൽവർ ലൈൻ ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്കെതിരേയുള്ള ഏതു തരത്തിലുള്ള എതിർപ്പുകളെയും വിധ്വംസക നീക്കങ്ങളെയും കുപ്രചാരണങ്ങളെയും മറികടക്കാനുള്ള കരുത്ത് ജനങ്ങൾ സർക്കാരിനു പകർന്നു നൽകുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
അതുകൊണ്ടാണ് സിൽവർലൈനിനെതിരേ തുടർ സമരങ്ങൾ സംഘടിപ്പിച്ച മേഖലകളിൽ പോലും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഫിനു മികച്ച വിജയം നേടാനായത്. ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തീകരിക്കും. പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും.
കെ-റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്. പ്രതിപക്ഷം പ്രതിഷേധത്തിന്റെ ഹോൾസെയിൽ ഏറ്റെടുത്തതായാണ് കാണുന്നത്. കല്ലിനോടുള്ള എതിർപ്പല്ല, പദ്ധതി ഇവിടെ നടപ്പാക്കാൻ പാടില്ലെന്ന നിലപാടിന്റെ ഭാഗമാണ് പ്രതിപക്ഷ പ്രതിഷേധമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേ ർത്തു.
സിൽവർലൈൻ: പിന്നോട്ടില്ല
01:45 AM May 21, 2022 | Deepika.com