തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശന്പള വിതരണം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാർക്കാണ് ശന്പളം ലഭിച്ചത്. 50 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്ത തുക ഉപയോഗിച്ചാണ് ഇന്നലെ ശന്പള വിതരണം ആരംഭിച്ചത്.
ഇതു കൂടാതെ ധനവകുപ്പ് 20 കോടി രൂപ കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. ഈ തുകയും കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തുന്നത്തോടെ എല്ലാ ജീവനക്കാർക്കും ശന്പളം നൽകുമെന്നാണ് വിവരം. ഇതിനുപുറമേ കെഎസ്ആർടിസിയുടെ പക്കലുള്ള തുകയും കൂടി ഉപയോഗിച്ചായിരിക്കും ശന്പള വിതരണം പൂർത്തിയാക്കുക.
കെഎസ്ആർടിസി: ശന്പള വിതരണം ആരംഭിച്ചു
01:40 AM May 21, 2022 | Deepika.com