കൊച്ചി: ന്യൂനപക്ഷക്ഷേമം നരേന്ദ്രമോദി സര്‍ക്കാരിന് പ്രധാനമാണെന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബര്‍ല.
മോദി സര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമത്തിന് അനുവദിച്ച പദ്ധതികള്‍ സ്വന്തം പേരിലാക്കി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച എന്‍ഇപി കോണ്‍ക്ലേവ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫ് അധ്യക്ഷനായി. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി സി. കൃഷ്ണകുമാര്‍, പദ്മശ്രീ ജേതാവ് ശോശമ്മ ഐപ്പ്, എംജി യൂണിവേഴ്സിറ്റി മുന്‍ വിസി സിറിയക് തോമസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വിസി ഡോ. അബ്ദുള്‍ സലാം, ഫാ. ടോണി ജേക്കബ്, ഡോ. ഇന്ദുചൂഡന് , നോബിള്‍ മാത്യു, സി.എം. ജോയ്, ബിജു മാത്യു, വിനോദ് വര്‍ഗീസ്, സുമിത് ജോസഫ്, സ്മിതാ മേനോന് , അമൃത് ജി. കുമാര്‍ , ഡോ. എച്ച് വെങ്കിടേശ്വരലു, ഡോ. ഉദയ് നിര്ഗുഡകര് , ഡോ. ജി. ഗോപകുമാര്‍ , ഡോ. മനോജ് താക്കൂര്‍ , കെ.കെ. ഷൈന്‍ , ഡോ. രമേഷ് ഉണ്ണികൃഷ്ണന്, വിനീത ഹരിഹരന് , എ. വിനോദ് കുമാര്‍ , ജോസഫ് പടമാടന് എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്രപദ്ധതികള്‍ സംസ്ഥാനം സ്വന്തം പേരിലാക്കുന്നു: കേന്ദ്രമന്ത്രി
01:31 AM May 21, 2022 | Deepika.com