തിരുവനന്തപുരം: പി.സി. ജോർജിന്റെ പ്രസംഗത്തിന്റെ സിഡികൾ തുറന്ന കോടതിയിൽ പ്രദർശിപ്പിക്കാൻ കോടതി നിർദേശം. പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലാണ് കോടതിയുടെ ഈ നിർദേശം.
പി.സി. ജോർജ് വിവാദ പ്രസംഗം നടത്തിയതിനു തെളിവായി പോലീസ് കോടതിയിൽ സമർപ്പിച്ച നാലു സിഡികളാണ് പ്രദർശിപ്പിക്കുന്നത്. ഇതിനുള്ള സജ്ജീകരണം ഒരുക്കാൻ സൈബർ സെൽ സിഐയോട് കോടതി നിർദേശിച്ചു.
23ന് ആണ് പ്രസംഗം കോടതി പരിശോധിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി -2 ആണ് കേസ് പരിഗണിക്കുന്നത്. ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിച്ചതെന്നു പി.സി. ജോർജിന്റെ അഭിഭാഷകൻ വാദിച്ചു.
പി.സി. ജോർജിന്റെ പ്രസംഗം തുറന്ന കോടതിയിൽ പരിശോധിക്കും
01:31 AM May 21, 2022 | Deepika.com