പ്രീ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പ്: ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളി​ലെ ന്യൂ​ന​ത പ​രി​ഹ​രി​ക്കാ​ൻ അ​വ​സ​രം

12:58 AM May 21, 2022 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2014-15ലെ ​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ പ്രീ​​​​മെ​​​​ട്രി​​​​ക് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​യ്ക്കൊ​​​​പ്പം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച് ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​​ലെ പി​​​​ശ​​​​കു​​​​മൂ​​​​ലം തു​​​​ക ല​​​​ഭി​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്കു ന്യൂ​​​​ന​​​​ത പ​​​​രി​​​​ഹ​​​​രി​​​​ച്ചു തു​​​​ക ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു 30 വ​​​​രെ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി അ​​​​നു​​​​വ​​​​ദി​​​​ച്ചു.

അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ www.education.ke rala.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച അ​​​​ദാ​​​​ല​​​​ത്ത് മു​​​​ഖേ​​​​ന 55,590 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് 5.6 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു.