എരുമേലി: നിയന്ത്രണം തെറ്റിയ കാർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. എരുമേലി മുക്കട ആലായിൽ സാബുവിന്റെ മകൻ സഞ്ജു (24) ആണ് മരണമടഞ്ഞത്. ഇന്നലെ രാവിലെ 11.30നു മുക്കട-പ്ലാച്ചേരി റോഡിലാണ് അപകടം. വീട്ടിൽനിന്ന് സ്വന്തം കാറിൽ പോയ സഞ്ജു അല്പ ദൂരം ചെന്നപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗ മനം.
റോഡിൽനിന്ന് 30 അടിയോളം താഴ്ചയിലേക്കാണു കാർ മറിഞ്ഞത്. റാന്നിയിൽനിന്നു ഫയർ ഫോഴ്സ് എത്തി ഏറെ ശ്രമകരമായാണ് സഞ്ജുവിനെ പുറത്തെടുത്തത്. എന്നാൽ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിനു തകരാർ ഉണ്ടായിരുന്നോ എന്നു സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിക്കും. മണിമല പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജിമോൻ, എസ്ഐ ബേബി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
കാർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു
02:37 AM May 18, 2022 | Deepika.com