പ്രതിനിധിയെ അയയ്ക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം: പി.സി. തോമസ്
01:52 AM May 18, 2022 | Deepika.com
കൊച്ചി: പഴയ തിരുവിതാംകൂറിന്റെ ഭാഗമായ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ച വത്തിക്കാനിലെ ചടങ്ങിലേക്ക് ഇന്ത്യന്‍ പ്രതിനിധിയെ അയയ്ക്കാതിരുന്നത് എന്തുകൊണ്ടെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം താമസിച്ചിരുന്ന മേഖലയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചില്ലെന്നാണ് അറിയാനായതെന്നും തോമസ് പറഞ്ഞു.