തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പോളിംഗ് 78 ശതമാനം
01:52 AM May 18, 2022 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ നടന്ന വോട്ടെടുപ്പിൽ 78.24 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.12 ജില്ലകളിൽ രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.