രാ​സ​വ​ളം, കീ​ട​നാ​ശി​നി​ വി​ലകൾ കു​തി​ച്ചു​യ​രു​ന്നു; ക​ാർ​ഷ​ികോത്പ​ന്ന​ങ്ങ​ളു​ടെ വി​ല താ​ഴേ​ക്ക്

01:47 AM May 17, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​സ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ​​​യും കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ​​​യും വി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്നു. അതേസ മയം കാ​​ർ​​ഷി​​കോ​​​ത്പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല കൂ​​​പ്പു​​​കു​​​ത്തു​​​ന്നു. ഇ​​​തോ​​​ടെ ക​​​ർ​​​ഷ​​​ക​​​ർ ഏ​​​റെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ. നാ​​​ണ്യ​​​വി​​​ള​​​ക​​​ൾ​​​ക്കും പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ​​​ക്കും ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വ​​​ള​​​ങ്ങ​​​ളു​​​ടെ​​​യും കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ​​​യും വി​​​ല​​​യി​​​ലാ​​​ണ് വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള വ​​​ർ​​​ധ​​​ന​​​വ്. നി​​​ല​​​വി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് ഫോ​​​ളി​​​യാ​​​ർ വ​​​ള​​​ങ്ങ​​​ളെയാണ്. ഇ​​​വ​​​യു​​​ടെ വി​​​ല​​​യി​​​ൽ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം വ​​​ർ​​​ധ​​​നയാണ് ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 19:19: 19 എ​​​ന്ന ഫോ​​​ളി​​​യാ​​​ർ വ​​​ളം 25 കി​​​ലോ​​​ഗ്രാ​​​മി​​​ന് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 2500 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് ഈ ​​​വ​​​ർ​​​ഷം 6200 രൂ​​​പ​​​വ​​​രെ​​​യാ​​​യാ​​​ണ് വ​​​ർ​​​ധി​​​ച്ച​​​ത്.

2750 രൂ​​​പ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​ൾ​​​ട്ടി കെ​​​യു​​​ടെ വി​​​ല 4500 രൂ​​​പ വ​​​രെ​​​യാ​​​യി. എം​​​എ​​​പി​​​യു​​​ടെ വി​​​ല ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 2800 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് 5400 ആ​​​യാ​​​ണ് ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള​​​ത്. മൊ​​​ത്ത​​​വ്യാ​​​പാ​​​രി​​​ക​​​ളി​​​ൽ നി​​​ന്നും ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ട​​​ക്കാ​​​രി​​​ലേ​​​ക്ക് ഈ ​​​ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ എ​​​ത്തു​​​ന്പോ​​​ൾ വീ​​​ണ്ടും വി​​​ല​​​യി​​​ൽ വർധനയുണ്ടാകു​​ന്നു.

പൊ​​​ട്ടാ​​​ഷി​​​ന്‍റെ വി​​​ല​​​യി​​​ലും വ​​​ൻ വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. 50 കി​​​ലോ​​​ഗ്രാ​​​മി​​​ന് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 1000 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് ഈ ​​​സീ​​​ണ​​​ണാ​​​യ​​​പ്പോ​​​ൾ 1700 രൂ​​​പ​​​യാ​​​യാ​​​ണ് കു​​​തി​​​ച്ചു​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള​​​ത്. ഡി​​​എ​​​പി​​​യു​​​ടെ വി​​​പ​​​ണി വി​​​ല 1350 രൂ​​​പ. എ​​​ന്നാ​​​ൽ ഈ ​​​വ​​​ളം വി​​​പ​​​ണി​​​യി​​​ൽ പ​​​ല​​​പ്പോ​​​ഴും ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​വു​​​മാ​​​ണ്. ഫാ​​​ക്ടം​​​ഫോ​​​സി​​​ന്‍റെ വി​​​ല 1500 വ​​​രെ​​​യെ​​​ത്തി നി​​​ല്ക്കുകയാ​​​ണ്. കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ വി​​​ല ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 30 ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 50 ശ​​​ത​​​മാ​​​നം വ​​​രെ ഉ​​​യ​​​ർ​​​ന്നു.
രാ​​​സ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ​​​യും കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ​​​യും വി​​​ല വ​​​ൻ​​​തോ​​​തി​​​ൽ ഉ​​​യ​​​രു​​​ന്പോ​​​ഴും നാ​​​ണ്യ​​​വി​​​ള​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല താ​​​ഴു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ്.

ഇ​​​തി​​​ന് ഏ​​​റ്റ​​​വും വ​​​ലി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് ഏ​​​ല​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​ടി​​​വ്. 2020 ജ​​​നു​​​വ​​​രി 11ന് ​​​ന​​​ട​​​ന്ന ലേ​​​ല​​​ത്തി​​​ൽ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന വി​​​ല 5057 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഒ​​​രു കി​​​ലോ​​​ഗ്രാം ഏ​​​ല​​​ക്കാ​​​യ്ക്ക്. ശ​​​രാ​​​ശ​​​രി വി​​​ല 3827 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ന്. അ​​​തേസ​​​മ​​​യം ര​​​ണ്ടു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ഏ​​​ലം ലേ​​​ല​​​ത്തി​​​ൽ ശ​​​രാ​​​ശ​​​രി വി​​​ല ഒ​​​രു​​​കി​​​ലോ​​​ഗ്രാ​​​മി​​​ന് 772 രൂ​​​പ മാ​​​ത്രം. പ​​​ര​​​മാ​​​വ​​​ധി വി​​​ല 1256 ഉം. 2020-​​​ൽ ഏ​​​ല​​​ക്കാ​​​യ്ക്ക് വി​​​ല ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ അ​​​നു​​​ബ​​​ന്ധ പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്കു​​​ള്ള ചെ​​​ല​​​വും വ​​​ൻ​​​തോ​​​തി​​​ൽ വ​​​ർ​​​ധി​​​ച്ചി​​​രു​​​ന്നു.

ഏ​​​ല​​​ക്കാ​​​യ് വി​​​ല കൂ​​​പ്പു​​​കു​​​ത്തി​​​യ​​​പ്പോ​​​ഴും കൃ​​​ഷി​​​ച്ചെ​​​ല​​​വ് വർധിച്ചിട്ടേയുള്ളൂ. ഇതേ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് മ​​​റ്റു പ​​​ല നാ​​​ണ്യ​​​വി​​​ള​​​ക​​​ളു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ലു​​​മു​​​ള്ള​​​ത്.