തിരുവനന്തപുരം: അഞ്ചു തസ്തികകളിലേക്കു ഓണ്‍ലൈൻ പരീക്ഷ നടത്തുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്സ്) ലക്ചറർ ഇൻ സിവിൽ എൻജിനിയറിംഗ് (ഒന്നാം എൻസിഎ-പട്ടികവർഗം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ (ഗവണ്മെന്റ് കോമേഴ്സിയൽ ഇൻസ്റ്റിറ്റ്യൂട്ട്) ഒന്നാം എൻസിഎ-എസ്ഐയുസി നാടാർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ കോമേഴ്സ് ഒന്നാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ എൻജിനിയറിംഗ്) ഒന്നാം എൻസിഎ-ഹിന്ദു നാടാർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (ഫോറൻസിക് മെഡിസിൻ) എന്നീ തസ്തികകളിലേക്കാണ് ഓണ്‍ലൈൻ പരീക്ഷ നടത്തുന്നത്.
അഞ്ചു തസ്തികകളിലേക്കു ഓണ്‍ലൈൻ പരീക്ഷ
01:46 AM May 17, 2022 | Deepika.com