മഴക്കാലപൂർവ ശുചീകരണം: ഉന്നതതല യോഗം നാളെ
01:46 AM May 17, 2022 | Deepika.com
തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രതാ പകർച്ചവ്യാധി പ്രതിരോധ നടപടികളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോഗം നാളെ രാവിലെ 10.30നു നടക്കും. വീഡിയോ കോൺഫറൻസിലൂടെയാണു യോഗം. തദ്ദേശ സ്വയംഭരണ, ആരോഗ്യ, റവന്യു, പൊതുവിദ്യാഭ്യാസ, ജലവിഭവ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാർ, ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും.