കൊച്ചി: കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി. കല്ലിടല്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരെടുത്ത തീരുമാനം ജനകീയ സമരത്തിന്റെ ഒരു ഘട്ടത്തിന്റെ വിജയമാണെന്ന് ചെയര്മാന് എം.പി ബാബുരാജ്, ജനറല്‍ കണ്‍വീനര്‍ എസ് രാജീവന് എന്നിവര്‍ പറഞ്ഞു.
കല്ലിടല്‍ നിര്‍ത്തിവച്ചാല്‍ മാത്രം പോര, കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പിന്‍വലിക്കുന്നുവെന്ന് പ്രഖ്യാപിക്കാനുള്ള വിവേകം സര്‍ക്കാര്‍ കാട്ടണം. ലിഡാര്‍ സര്‍വേ നടത്തിയതിനാല്‍ ജിപിഎസ് വഴി വീണ്ടും സര്‍വേ നടത്തേണ്ട കാര്യമില്ല. അനാവശ്യമായി നടത്തിയ കല്ലിടലിനെയും അനധികൃത കൈയേറ്റത്തെയും ചെറുത്ത അഞ്ഞൂറോളം പേര്‍ക്ക് എതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഭാരവാഹികൾ പറഞ്ഞു.
കെ-റെയില്‍ പ്രക്ഷോഭം തുടരുമെന്ന് ജനകീയ സമിതി
01:46 AM May 17, 2022 | Deepika.com