തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം പൊതുവിദ്യാഭ്യാസ മന്ത്രി വിളിക്കുന്നു.
ഇന്ന രാവിലെ 10.30 ന് തിരുവനന്തപുരം ശിക്ഷക് സദനിലാണ് യോഗം. സ്കൂളുകളുടെ ഫിറ്റ്നസ്, അക്കാദമിക നേതൃത്വം, വിദ്യാഭ്യാസ ഭരണപരമായ നേതൃത്വം, ജനകീയ ഘടകങ്ങളുടെ ഏകോപനം , എയ്ഡഡ് മേഖലയിലെ കാര്യങ്ങൾ, വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളുടെ ഏകോപനം , വിവിധ പദ്ധതികളുടെ നിർവഹണം, കുട്ടികളുടെ അവകാശങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ , ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കരുതൽ , ഭരണപരമായ റിപ്പോർട്ടുകൾ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം ഇന്ന്
01:46 AM May 17, 2022 | Deepika.com