തൃശൂർ: കാർഷിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും ഗവേഷണ വിഭാഗം ഡയറക്ടറുമായിരുന്ന ഡോ. കെ.വി. പീറ്റർ (74)അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരള കാർഷിക സർവകലാശാലയിലെ പച്ചക്കറി ശാസ്ത്ര വിഭാഗത്തെ ഇന്ത്യൻ കാർഷിക സർവകലാശാലകളിലെ ഏറ്റവും മികച്ച വകുപ്പുകളിലൊന്നാക്കി മാറ്റിയ പീറ്റർ രാജ്യാന്തര ശ്രദ്ധ നേടിയ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസിന്റെ സഹോദരനാണ്.
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ഡയറക്ടർ, ചെന്നൈ ഇന്റർനാഷണൽ സൊസൈറ്റി ഫോർ നോനി സയൻസ് സെക്രട്ടറി, പന്ത്നഗർ ജിബിയുഎടി അസിസ്റ്റന്റ് പ്രഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ ഫെലോഷിപ്പുകളും അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
കാർഷിക സർവകലാശാല മുൻ വിസി ഡോ. കെ.വി. പീറ്റർ അന്തരിച്ചു
02:10 AM May 16, 2022 | Deepika.com