കൊച്ചി: ഇന്ധനവില കുറയ്ക്കണമെന്നും മത്സ്യമേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കേരള മത്സ്യമേഖലാ സംരക്ഷണ സമിതി 23ന് മേഖലയില്‍ ഒന്നടങ്കം പണിമുടക്ക് സംഘടിപ്പിക്കും. മത്സ്യത്തൊഴിലാളി മേഖലയിലെ സംഘടനകള്‍ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഐക്യപ്രസ്ഥാനമാണ് കേരള മത്സ്യമേഖലാ സംരക്ഷണ സമിതി.
കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍, അഖില കേരള ധീവര സഭ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്, കേരള ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷന്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി ഫോറം, കേരള ലേബര്‍ മൂവ്മെന്റ്, ട്രിവാന്‍ഡ്രം മത്സ്യത്തൊഴിലാളി ഫോറം തുടങ്ങിയ സംഘടനകള്‍ സമിതിയുമായി സഹകരിക്കുന്നുണ്ട്.
സമരപ്രഖ്യാപന കണ്വന്ഷന് ചെയര്മാന് വി. ദിനകരന് ഉദ്ഘാടനം ചെയ്തു. ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
മത്സ്യമേഖല 23ന് പണിമുടക്കും
01:59 AM May 16, 2022 | Deepika.com