തിരുവനന്തപുരം: പെരിന്തൽമണ്ണയിൽ അവാർഡ് വാങ്ങാനെത്തിയ പെണ്‍കുട്ടിയെ വേദിയിൽ അപമാനിച്ച മതപുരോഹിതന്റെ നടപടിക്കെതിരേ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സമൂഹം ഉയർന്നു വരണമെന്നും ഇത്തരം അനീതികൾക്കെതിരേ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഗവർണർ പറഞ്ഞു. പെണ്‍കുട്ടിയെ അപമാനിച്ച മത പുരോഹിതന്റെ നടപടിക്കും ഇതിനെതിരേ പ്രതികരിക്കാതിരിക്കുകയും കേസെടുക്കാതിരിക്കുകയും ചെയ്ത സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരേയും ഗവർണർ രംഗത്തെത്തിയിരുന്നു.
പെണ്‍കുട്ടിയോടുള്ള മോശം സമീപനം: സമസ്തയ്ക്കെതിരേ വീണ്ടും ഗവർണർ
01:59 AM May 16, 2022 | Deepika.com