കൊച്ചി: ഒമാന്റെ മികച്ച വ്യാപാരപങ്കാളിയാണ് ഇന്ത്യയെന്നും ഗള്‍ഫ് മേഖലയില്‍ ഇരുരാജ്യങ്ങളും നിര്‍ണായക സഖ്യകക്ഷികളാണെന്നും ഒമാന്‍ വ്യവസായമന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് പറഞ്ഞു. മുംബൈ ഒബ്റോണ്‍ ഹോട്ടലില്‍ ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ് രൂപീകരണം മന്ത്രി പ്രഖ്യാപിക്കുകയും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി വിദ്യാഭ്യാസം, പരിശീലനം വൈദഗ്ധ്യം, ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് രേധ ജുമ അല്‍ സാലഹ്, ഇന്ത്യയിലെ ഒമാന്‍ കോണ്‍സുല്‍ ജനറല്‍ സുലൈമാന്‍ ലഷ്കരന്‍ അല്‍ സദ്ജാലി, ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്മാന് ഡോ. എന്‍.എം. ഷറഫുദീന്‍, സെക്രട്ടറി ഡോ. സുരേഷ് കുമാര്‍ മധുസൂദനന്, ഒമാന്‍ ഡയറക്ടര്‍ ഡേവിസ് കല്ലൂക്കാരന്, മുംബൈ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. പി.ജെ അപ്രൈന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഇന്ത്യ മികച്ച വ്യാപാര പങ്കാളിയെന്ന് ഒമാന്‍
01:59 AM May 16, 2022 | Deepika.com