കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിലൂടെ ജോലി സാധ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പിഎസ്കെ എഡ്യുവെൻഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ച ഡ്രീം ദം പ്രോജക്ടിന്റെ ഭാഗമായി ചാമ്പ്യന്‍സ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു. മത്സരപരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാഥികളെ ചടങ്ങില്‍ അവാര്‍ഡ് നല്കി അനുമോദിച്ചു. ഡ്രീം ദം പ്രോജക്ടിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എറണാകുളം ടൗണ്‍ ഹാളിലാണ് ഡ്രീം ദം ചാമ്പ്യന്‍സ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ സീസണ് വണ്‍ സംഘടിപ്പിച്ചത്.
ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായര്‍ ഡ്രീം ദം ചാമ്പ്യന്‍സ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ സീസണ് വണ്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഡ്രീം ദം പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഐജി പി. വിജയന് ഉദ്ഘാടനം ചെയ്തു.
കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. മികച്ച വിജയം കരസ്ഥമാക്കിയ ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളിലെ രാജശ്രീ വിജയന്, പൊന്നാനി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളിലെ പി. ശ്യാംജിത്ത്, തൃശൂര്‍ കൈലാസനാഥ വിദ്യാനികേതന്‍ സ്കൂളിലെ വി. ആല്വിറ്റസ്, തൃപ്രയാര്‍ ലെ മെര് പബ്ലിക് സ്കൂളിലെ വി.വൈ. ഫൈഹാ, ആലുവ വിദ്യാധിരാജ വിദ്യാഭവന് ഇഎംഎച്ച് എസ്എസിലെ ശ്രീപ്രിയ ശ്രീകുമാര്‍ എന്നിവരാണ് പുരസ്കാരങ്ങള്‍ നേടിയത്.
പിഎസ്കെ എഡ്യുവെൻഞ്ചേഴ്സ് ചാമ്പ്യന്‍സ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു
01:59 AM May 16, 2022 | Deepika.com