ഗോതന്പു കയറ്റുമതി തടഞ്ഞത് പിൻവലിക്കണം: പി.സി. തോമസ്

01:48 AM May 16, 2022 | Deepika.com
കോ​ട്ട​യം: കാ​ർ​ഷി​ക വി​ള​ക​ൾ ക​യ​റ്റു​മ​തി ചെ​യ്യു​വാ​നു​ള്ള അ​വ​കാ​ശം ഒ​രു കാ​ര​ണ​വ​ശാ​ലും ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്നും, ഗോ​ത​ന്പ് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും, കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​സി.​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യ്ക്കും, ധ​ന​മ​ന്ത്രി​യ്ക്കും, കൃ​ഷി​മ​ന്ത്രി​ക്കും ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു.