കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സൻ മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിച്ച സംഭവത്തില്‍ നടന് മോഹന്‍ലാലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇഡി നോട്ടീസ് അയച്ചു.
കൊച്ചിയിലെ ഇഡിയുടെ ഓഫീസിലെത്താനാണ് നിര്‍ദേശം. മോഹന്‍ലാലിനെ കൂടാതെ മോന്‍സന്റെ കലൂരിലെ വീട്ടിലെ മ്യൂസിയം നിരവധി പ്രമുഖര്‍ സന്ദര്‍ശിച്ചിരുന്നു. മറ്റൊരു നടന് നിര്‍ദേശിച്ചതു പ്രകാരം മോഹന്‍ലാലും സന്ദര്‍ശിച്ചതായാണ് ഇഡിക്ക് ലഭിച്ച വിവരം. ഇതേക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍. മോന്സൻ കേസിന് പുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.
മോന്സൻ കേസ്: മോഹന്‍ലാലിന് ഇഡി നോട്ടീസ്
01:26 AM May 15, 2022 | Deepika.com