തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശന്പളം കിട്ടാത്തതിന്റെ ഉത്തരവാദിത്വം അനാവശ്യമായി സമരം നടത്തിയവർക്കാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്തവർക്കെതിരേ നടപടി സ്വീകരിക്കും. മാനേജ്മെന്റ് ഇവരുടെ പട്ടിക തയാറാക്കുകയാണ്. കെഎസ്ആർടിസി ശന്പളക്കാര്യത്തിൽ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്തിന് ശന്പളം നൽകാമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. എന്നിട്ടും സമരം നടത്തിയവരോട് സർക്കാർ തിരിച്ച് ഉത്തരവാദിത്തം കാണിക്കണമെന്നു പറഞ്ഞാൽ അതിൽ എന്തു ന്യായമാണുള്ളതെന്നും ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന മനോഭാവം മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശന്പളം കിട്ടാത്തതിന്റെ ഉത്തരവാദിത്തം സമരം നടത്തിയവർക്ക്: ഗതാഗത മന്ത്രി
01:26 AM May 15, 2022 | Deepika.com