നിരോധനം ഒന്നിനും പരിഹാരമല്ല: മന്ത്രി എം.വി.ഗോവിന്ദൻ
01:26 AM May 15, 2022 | Deepika.com
തിരുവനന്തപുരം: എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന കോടതിയുടെ പരാമർശം ശരിയാണെന്നും എന്നാൽ ഇത്തരം സംഘടനകളെ നിരോധിക്കുക എന്നതു പരിഹാരമല്ലെന്നും മന്ത്രി എം.വി. ഗോവിന്ദൻ. ഇത്തരം സംഘടനകളെ ജനകീയമായി പ്രതിരോധിക്കുകയാണ് വേണ്ടത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും നാടിന് ആപത്താണ് എന്നതാണു സിപിഎം നിലപാടെന്നും മന്ത്രി പറഞ്ഞു.