തിരുവനന്തപുരം: സംസ്ഥാനം ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ കൈമാറിയതിനെത്തുടർന്നു ടി. രാമചന്ദ്രന് ഐപിഎസ് പദവി നൽകി. 2018 ബാച്ചിൽ ഐപിഎസ് പദവി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചതോടെയാണ് ടി. രാമചന്ദ്രനെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ചിൽ എസ്പിയായി നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. ഐപിഎസ് ലഭിച്ചതോടെ രാമചന്ദ്രന് 60 വയസുവരെ സർവീസിൽ തുടരാം. ഇതോടെ 2018 ബാച്ചിൽ 10 പേർക്ക് കണ്‍ഫേഡ് ഐപിഎസ് ലഭിച്ചു.
2018 ഐപിഎസ് പട്ടികയുടെ സെലക്ട് ലിസ്റ്റിൽ രാമചന്ദ്രൻ ഉൾപ്പെട്ടെങ്കിലും ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് അടക്കമുള്ള ചില രേഖകൾ സംസ്ഥാനം നൽകാൻ വൈകിയിരുന്നതിനാൽ അന്തിമപട്ടികയിൽ രാമചന്ദ്രന് ഉൾപ്പെടാനായിരുന്നില്ല.
ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് കൈമാറി: ഐപിഎസ് ലഭിച്ച ടി.രാമചന്ദ്രന് സ്പെഷൽ ബ്രാഞ്ചിൽ നിയമനം
01:26 AM May 15, 2022 | Deepika.com