അടിമാലി: കൊച്ചി- ധനുഷ് കോടി ദേശീയ പാതയിൽ നേര്യമംഗലം റാണി കല്ലിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു. ആറു പേർക്കു പരിക്ക്.
പാറത്തോട് കന്പിളികണ്ടം സ്വദേശി കടുവാടുങ്കൽ സുനിലിന്റെ ഭാര്യ കവിത ( പ്രസന്നകുമാരി - 33) ആണ് മരിച്ചത്. ഇവരോടൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന ഈട്ടികുന്നേൽ വിജയൻ (60), അനീഷ് (36), കന്പിളികണ്ടം കടുവാടുങ്കൽ മാധവൻ (67), ശാന്തകുമാരി ( 62 ) എന്നിവർക്കും കണ്ണൂർ തളിപ്പറന്പ് സ്വദേശി അനസ് (40), ഭാര്യ റുഖിയ എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടമുണ്ടായത്. കോട്ടയത്ത് ചികിത്സാ ആവശ്യത്തിന് പോയി തിരികെ പാറത്തോട്ടിലേക്കു വരുന്പോഴായിരുന്നു അപകടം. മുൻപിൽ പോയ വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കവിതയെ ഉടൻ തന്നെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. തളിപ്പറന്പ് സ്വദേശി അനസിന്റെയായിരുന്നു എതിരേ വന്ന വാഹനം.
കാറുകൾ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
01:18 AM May 14, 2022 | Deepika.com