കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യില്‍ വിവിധ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ്-2022) തീയതികള്‍ പുതുക്കി നിശ്ചയിച്ചു. പരീക്ഷ ജൂണ്‍ 22, 23, 24 തീയതികളാണ് നടത്തുക.
പുതുക്കിയ ടൈം ടേബിള്‍ അഡ്മിഷന് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു.
(admissions.cusat.ac.in). ജെഇഇ മെയിന്‍സ് പരീക്ഷ ക്യാറ്റ് 2022ന്റെ പരീക്ഷാ തീയതികളില്‍ വരുന്നതിനാല്‍ ഈ രണ്ടു പരീക്ഷകള്‍ക്കും ഹാജരാകേണ്ട കുട്ടികള്‍ക്ക് ക്യാറ്റ്-2022 പരീക്ഷയ്ക്ക് ഹാജരാകുന്നതിനുള്ള തീയതി തെരഞ്ഞടുക്കാം.
ഇതിനായി ലിങ്ക് വഴി ജെഇഇ അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്. ഇവ ജെഇഇ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതിനുശേഷം അപേക്ഷകരുടെ പ്രൊഫൈലില്‍ പ്രവര്‍ത്തനക്ഷമമാക്കും.
കുസാറ്റ് ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ക്യാറ്റ്-2022 പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് അപേക്ഷകരുടെ പ്രൊഫൈലില്‍ നിന്നു ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കുസാറ്റ് ക്യാറ്റ്-2022: പരീക്ഷാ തീയതികള്‍ പുതുക്കി
02:24 AM May 06, 2022 | Deepika.com