തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ജൂണ്‍ 15നകം പ്രസിദ്ധീകരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അതിനായുള്ള ക്രമീകരണങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പ്ലസ്ടു ഉത്തരസൂചിക വിവാദത്തിൽ അധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചത് മുൻകൂട്ടി അറിയിക്കാതെയാണ്.
പ്രതിഷേധം നടത്തുന്നതിനു മുന്‍പ് അറിയിക്കാതിരുന്നത് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും. പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ പുതിയ ഉത്തരസൂചികയിൽ അപാകതയില്ല. വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട കാര്യമില്ല. ശരിയുത്തരം എഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എസ്എസ്എൽസി ഫലം ജൂണ്‍ 15നകം
01:53 AM May 06, 2022 | Deepika.com