തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്റെ പേരിൽ മുൻ എംഎൽഎ പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സർക്കാർ കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി, ഈ മാസം 11 നു ഹർജിയിൽ വാദം കേൾക്കും. തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- 2 ആണു കേസ് പരിഗണിക്കുന്നത്.
പി.സി. ജോർജ് ജാമ്യത്തിലിറങ്ങി ജുഡീഷൽ ക്വാട്ടേഴ്സിനു മുന്പിൽ വച്ചു തന്നെ കോടതി അനുവദിച്ച ജാമ്യ ഉപാധി ലംഘിച്ചതായി സർക്കാർ നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നു ജാമ്യം നേടിയ ശേഷം പല പൊതുവേദികളിലും ആവർത്തിച്ചു. പി.സി. ജോർജിന്റെ ഇത്തരം പ്രവൃത്തി ജാമ്യം നൽകിയ കോടതി ഉപാധികൾക്ക് വില കൽപ്പിക്കാത്തതുകൊണ്ടാണ്. ഇക്കാരണത്താൽ പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണം എന്നാണ് അപേക്ഷയിൽ പറയുന്നത്.
വിവാദ പ്രസംഗം: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ കോടതിയിൽ
01:53 AM May 06, 2022 | Deepika.com